2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

തിരിച്ചറിവ്

ഇന്നലെ ആരെങ്കിലും എന്നോട് മേൽ വിലാസം ചോദിച്ചാൽ എനിക്ക് നൽകാൻ ഉണ്ടായിരുന്ന മേൽ വിലാസം എന്‍റെ   വീട്ട് അഡ്രസ് ആയിരുന്നു...!!


 ഇന്ന് ആരെങ്കിലും അഡ്രസ് ചോതിച്ചാൽ എനിക്ക് നൽകാനുള്ളത് എന്‍റെ _ഇ-മെയിൽ അഡ്രസ്_ ആണ്...!!


ഇന്നലെ ആരെങ്കിലും ഫോൺ നമ്പർ ചോദിച്ചാൽ ഞാൻ നൽകുക എന്‍റെ  വീട്ടിലെ ഫോൺ നമ്പർ ആയിരുന്നു...!!

ഇന്ന് ആരെങ്കിലും ഫോൺ നമ്പറ് ചോദിച്ചാൽ ഞാൻ നൽകുക എന്‍റെ  മൊബൈൽ നമ്പർ ആണ്...!!!


ഇന്നലെ എന്‍റെ കയ്യിൽ ഉണ്ടായിരുന്ന എന്‍റെ അസ്തിത്വത്തിന്‍റെ ആധാരം എന്‍റെ കുടുംബാഗങ്ങളുടെ വിവരങ്ങൾക്കൊപ്പം എന്‍റെ പേരും ചേർത്ത _റേഷൻ കാർഡ്_ ആയിരുന്നു...!!

ഇന്ന് എന്‍റെ കയ്യിലുള്ള _പാന്‍/ആധാർ കാർഡുകളിൽ_ ഞാൻ മാത്രമേ ഉള്ളൂ...!!!


കുളിക്കടവുകളിലെ  കൂട്ട ചിരി_യിൽ നിന്നു കുളിമുറികളിലെ  മൂളിപ്പാട്ടി ലേക്കും, ചായക്കടയിലെ ചർച്ചകളിൽ നിന്നും സ്റ്റാർ ഹോട്ടലിലെ നിശബ്ദതയിലേക്കും_...
ഗ്രൂപ്പ് ഫോട്ടോകളിൽ നിന്നും ഞാൻ തന്നെ എന്‍റെ ചിത്രം എടുക്കന്ന  സെൽഫി യിലേക്കും എല്ലാം പരിണമിച്ചപ്പോൾ...

ഞാൻ കരുതിയത്‌  ഞാൻ വളരുക ആയിരുന്നു എന്നാണ്...!!!!!








സത്യത്തിൽ
" ഞാൻ ഒറ്റയ്ക്ക് ആവുകയായിരുന്നു .......!!!

2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ശവത്തിനു പോലും വില പറയുന്ന സമൂഹമേ ലജ്ജിക്കുന്നു


ജീവിത ഭാരം ചുമക്കുന്ന ബഹുഭൂരിപക്ഷം ഭാരതീയന്‍റെ പ്രതിനിധിയാണ് ഈമനുഷ്യന്‍....കണ്ടപ്പോള്‍ മനസ് ഒന്ന് വല്ലാതെ പിടഞ്ഞു ....പിന്നോക്ക വിഭാഗത്തെ ഉദ്ധരിക്കാന്‍ കോടികള്‍ വകകൊള്ളിച്ചു അടിച്ചു മാറ്റുന്ന ശവം തീനികള്‍ ഉള്ള ഈ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ ഈവീഡിയോ ഒരു ചോദ്യ ചിഹ്നമാണ്....ഞാന്‍ സഹതപിക്കുന്നില്ല സോദരാ..സഹതാപം നിങ്ങളെ തളര്ത്തിയാലോ.....ഭാര്യയുടെ മൃതദേഹം സ്വയം ഇത്ര ദൂരം ചുമക്കേണ്ടിവന്ന നിങ്ങള്ക്ക് വേണ്ടത് കത്തുന്ന മനസിലും ഇടറാത്ത കരുത്താണ്....തളരരുത്.....