2016 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

തിരിച്ചറിവ്

ഇന്നലെ ആരെങ്കിലും എന്നോട് മേൽ വിലാസം ചോദിച്ചാൽ എനിക്ക് നൽകാൻ ഉണ്ടായിരുന്ന മേൽ വിലാസം എന്‍റെ   വീട്ട് അഡ്രസ് ആയിരുന്നു...!!


 ഇന്ന് ആരെങ്കിലും അഡ്രസ് ചോതിച്ചാൽ എനിക്ക് നൽകാനുള്ളത് എന്‍റെ _ഇ-മെയിൽ അഡ്രസ്_ ആണ്...!!


ഇന്നലെ ആരെങ്കിലും ഫോൺ നമ്പർ ചോദിച്ചാൽ ഞാൻ നൽകുക എന്‍റെ  വീട്ടിലെ ഫോൺ നമ്പർ ആയിരുന്നു...!!

ഇന്ന് ആരെങ്കിലും ഫോൺ നമ്പറ് ചോദിച്ചാൽ ഞാൻ നൽകുക എന്‍റെ  മൊബൈൽ നമ്പർ ആണ്...!!!


ഇന്നലെ എന്‍റെ കയ്യിൽ ഉണ്ടായിരുന്ന എന്‍റെ അസ്തിത്വത്തിന്‍റെ ആധാരം എന്‍റെ കുടുംബാഗങ്ങളുടെ വിവരങ്ങൾക്കൊപ്പം എന്‍റെ പേരും ചേർത്ത _റേഷൻ കാർഡ്_ ആയിരുന്നു...!!

ഇന്ന് എന്‍റെ കയ്യിലുള്ള _പാന്‍/ആധാർ കാർഡുകളിൽ_ ഞാൻ മാത്രമേ ഉള്ളൂ...!!!


കുളിക്കടവുകളിലെ  കൂട്ട ചിരി_യിൽ നിന്നു കുളിമുറികളിലെ  മൂളിപ്പാട്ടി ലേക്കും, ചായക്കടയിലെ ചർച്ചകളിൽ നിന്നും സ്റ്റാർ ഹോട്ടലിലെ നിശബ്ദതയിലേക്കും_...
ഗ്രൂപ്പ് ഫോട്ടോകളിൽ നിന്നും ഞാൻ തന്നെ എന്‍റെ ചിത്രം എടുക്കന്ന  സെൽഫി യിലേക്കും എല്ലാം പരിണമിച്ചപ്പോൾ...

ഞാൻ കരുതിയത്‌  ഞാൻ വളരുക ആയിരുന്നു എന്നാണ്...!!!!!








സത്യത്തിൽ
" ഞാൻ ഒറ്റയ്ക്ക് ആവുകയായിരുന്നു .......!!!